Marriage Astrology 6 min read • Oct 29, 2026
WhatsApp

ആയവ്യയപ്പൊരുത്തം: ദാമ്പത്യ വിജയത്തിന്റെ സാമ്പത്തിക അടിത്തറ (Aayavyaya Porutham)

Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

Ph.D. in Vedic Astrology (Online Astro Counselling) • 2026 Gold Medalist

ആയവ്യയപ്പൊരുത്തം: ദാമ്പത്യ വിജയത്തിന്റെ സാമ്പത്തിക അടിത്തറ (Aayavyaya Porutham)

ആയവ്യയപ്പൊരുത്തം

രചന: ഡോ. ഇ. കെ. രാജ വർമ്മ • Mob: 94473 27450 / +91 7907052160

മലയാള തനിമയോടെയുള്ള ജ്യോതിഷ ചിന്തകളിൽ വിവാഹപ്പൊരുത്ത നിർണ്ണയത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ആയവ്യയപ്പൊരുത്തം. ദമ്പതികളുടെ ഭാവിയിലെ സാമ്പത്തിക ഭദ്രതയെയും ഐശ്വര്യത്തെയും മുൻകൂട്ടി അറിയാൻ ഈ പൊരുത്തം സഹായിക്കുന്നു. ഈ ആശയത്തെ വിപുലീകരിച്ച് നമുക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കാം.

ആയവ്യയപ്പൊരുത്തം: ദാമ്പത്യ വിജയത്തിന്റെ സാമ്പത്തിക അടിത്തറ

വിവാഹം എന്നത് കേവലം രണ്ട് വ്യക്തികളുടെ മാത്രമല്ല, രണ്ട് മനസ്സുകളുടെയും ജീവിതങ്ങളുടെയും ഒത്തുചേരലാണ്. ഹൈന്ദവ ആചാരപ്രകാരം ദാമ്പത്യജീവിതം സുഖകരവും ദീർഘകാലം നിലനിൽക്കുന്നതുമാക്കാൻ ഉത്തമമായ പൊരുത്തം അത്യാവശ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിൽ പ്രതിപാദിക്കുന്ന പ്രധാന പൊരുത്തങ്ങളിൽ ഒന്നാണ് 'ആയവ്യയപ്പൊരുത്തം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കുടുംബത്തിന്റെ വരവ്-ചെലവുകളുമായി ബന്ധപ്പെട്ടതാണ് ഈ ചിന്ത.

എന്താണ് ആയവ്യയപ്പൊരുത്തം?

ജ്യോതിഷ ഭാഷയിൽ 'ആയം' എന്നാൽ 'വരവ്' (ആദായം) എന്നും, 'വ്യയം' എന്നാൽ 'ചെലവ്' എന്നുമാണ് അർത്ഥം. വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഈ പൊരുത്തത്തിലൂടെ കണക്കാക്കുന്നത്. വധൂവരന്മാരുടെ ജന്മനക്ഷത്രങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് നിർണ്ണയിക്കുന്നത്.

വിവാഹശേഷം ആ കുടുംബത്തിലേക്ക് ഉണ്ടാകുന്ന ധനപരവും ഭൗതികവുമായ പുരോഗതിയും, സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാധ്യതയും ഈ പൊരുത്ത പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഗണന രീതി

ജ്യോതിഷ നിയമപ്രകാരം വധൂവരന്മാരുടെ നക്ഷത്രങ്ങൾ തമ്മിലുള്ള അകലം കണക്കാക്കി പ്രത്യേക സംഖ്യകൾ കൊണ്ട് ഗുണിച്ച് വശീകരിച്ച് ശിഷ്ടം വരുന്ന തുക നോക്കിയാണ് ആയം-വ്യയം എന്നിവ കണ്ടെത്തുന്നത്.

  • വരന്റെ നക്ഷത്രം മുതൽ വധുവിന്റെ നക്ഷത്രം വരെയോ തിരിച്ചുള്ള നക്ഷത്ര ദൂരമോ ഇതിനായി ഉപയോഗിക്കുന്നു.
  • കണക്കുകൂട്ടലിൽ 'ആയം' (വരവ്) കൂടുതലും 'വ്യയം' (ചെലവ്) കുറവുമായിരിക്കണം എന്നത് നിർബന്ധമാണ്.
  • ആയം കുറവും വ്യയം കൂടുതലുമായി വന്നാൽ ആ ബന്ധം സാമ്പത്തിക തകർച്ചയ്ക്കും ദാരിദ്ര്യത്തിനും വഴിമാറുമെന്നാണ് വിശ്വാസം.

സ്ത്രീയുടെ ജന്മനക്ഷത്രം മുതൽ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് (5) കൊണ്ട് ഗുണിച്ച് ഏഴ് (7) കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ വ്യയം/ചെലവ്. പുരുഷന്റെ ജന്മനക്ഷത്രം മുതൽ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിക്കിട്ടുന്ന സംഖ്യയെ അഞ്ച് (5) കൊണ്ട് ഗുണിച്ച് ഏഴ് (7) കൊണ്ട് ഹരിക്കണം. ശേഷിക്കുന്ന സംഖ്യ ആയം/വരവ്. ശിഷ്ടമില്ലെങ്കിൽ ഏഴ് (7) ആയി കണക്കാക്കും. ആയം/വരവ് അധികമായാൽ ആയവ്യയപ്പൊരുത്തം ഉത്തമം. മറിച്ചായാൽ അധമവും.

ഉദാഹരണങ്ങൾ

നിയമം കഴിഞ്ഞു. ഇനി അതിന്റെ പ്രയോഗമാണ്. തത്ത്വവും പ്രയോഗവും ചേരുമ്പോഴാണല്ലോ ആശയം പൂർണമാകുക. ഉദാഹരണങ്ങളിലേക്ക് കടക്കാം.

ഉദാഹരണം 1: സ്ത്രീനക്ഷത്രം തിരുവോണം, പുരുഷനക്ഷത്രം ഉത്രാടവും. സ്ത്രീനക്ഷത്രം മുതൽ എണ്ണിയാൽ പുരുഷ നക്ഷത്രം 27. അതിനെ 5 കൊണ്ട് ഗുണിക്കണം, അപ്പോൾ 135 കിട്ടും. പിന്നെ ഏഴ് കൊണ്ട് ഹരിക്കണം. അപ്പോൾ 133 എന്ന് ഉത്തരം കിട്ടും. ശിഷ്ടം 2. അങ്ങനെ വ്യയം/ചിലവ് 2 എന്നായി. ഇനി ആയം/വരവ് നോക്കണം. നിയമം അവിടെയും ഇതുപോലെ തന്നെ. പുരുഷന്റെ നക്ഷത്രമായ ഉത്രാടത്തിൽ നിന്നും സ്ത്രീയുടെ നക്ഷത്രമായ തിരുവോണത്തിന്റെ എണ്ണം 2 ആണല്ലോ? അതിനെ അഞ്ച് കൊണ്ട് പെരുക്കിയാൽ ഉത്തരം 10 എന്ന് കിട്ടുന്നു. അതിനെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3. ഇവിടെ വ്യയം/ചെലവ് 2, ആയം/വരവ് 3. ആയവ്യയപ്പൊരുത്തം സംശയമില്ല, ഉത്തമം തന്നെ!

ഉദാഹരണം 2: ഒരുദാഹരണം കൂടി നോക്കാം. സ്ത്രീനക്ഷത്രം രോഹിണി, പുരുഷനക്ഷത്രം ചതയം. രോഹിണി മുതൽ ചതയം വരെ എണ്ണിയാൽ 21, അതിനെ 5 കൊണ്ട് പെരുക്കിയാൽ 105, ഏഴ് കൊണ്ട് ഹരിച്ചാൽ 15 തവണ അടങ്ങും. ശിഷ്ടമില്ലെങ്കിൽ 7 ആയിക്കണക്കാക്കണം എന്നാണല്ലോ നിയമം. അതായത് വ്യയം 7. ഇനി പുരുഷന്റെ നക്ഷത്രമായ ചതയം തൊട്ടെണ്ണിയാൽ രോഹിണിയുടെ സംഖ്യ 8. അതിനെ 5 കൊണ്ട് പെരുക്കിയാൽ 40, ഏഴ് കൊണ്ട് ഹരിച്ചാൽ ഉത്തരം 35, ശിഷ്ടം 5. ഇവിടെ വ്യയം 7, ആയം 5 — ആയവ്യയം എന്ന പൊരുത്തം ഇല്ല.

ഇരുവരുടേയും നക്ഷത്രം ഒന്നാകുമ്പോൾ ഈ നിയമം അത്ര പ്രബലമാവുകയുമില്ല.

പ്രായോഗിക ജീവിതത്തിലെ പ്രസക്തി

ഭൗതിക സാഹചര്യങ്ങൾ മുൻനിർത്തി ചിന്തിക്കുമ്പോൾ ആയവ്യയപ്പൊരുത്തത്തിന് വലിയ പ്രായോഗിക പ്രസക്തിയുണ്ട്.

  1. സാമ്പത്തിക അച്ചടക്കം: ഒരാൾ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുമ്പോൾ മറ്റേയാൾ അത് ധൂർത്തടിച്ചു കളയുന്ന സാഹചര്യം ഒഴിവാക്കാൻ പരസ്പര ധാരണ ആവശ്യമാണ്. ഈ മാനസിക പൊരുത്തം കൂടിയാണ് ഗ്രഹനിലയിലൂടെ വ്യക്തമാകുന്നത്.
  2. കുടുംബ സമാധാനം: ഇന്നത്തെ കാലത്ത് ദാമ്പത്യ തകർച്ചയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രതിസന്ധികളാണ്. ആയവ്യയപ്പൊരുത്തം അനുകൂലമാകുമ്പോൾ കുടുംബത്തിൽ അനാവശ്യ ചെലവുകൾ കുറയുകയും ഐശ്വര്യം നിലനിൽക്കുകയും ചെയ്യും.
  3. ഭാവി സുരക്ഷിതത്വം: സമ്പാദ്യ ശീലവും കൃത്യമായ ആസൂത്രണവും ദമ്പതികൾക്കിടയിൽ വളർത്താൻ ഈ ഊർജ്ജ പൊരുത്തം സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഉപസംഹാരം

ജ്യോതിഷത്തിലെ പൊരുത്തങ്ങൾ കേവലം അന്ധവിശ്വാസമല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന ശാസ്ത്രീയ സമീപനമാണ്. ആയവ്യയപ്പൊരുത്തം വധൂവരന്മാർക്ക് ഉത്തമമാണെങ്കിൽ ആ കുടുംബം സാമ്പത്തികമായി എന്നും മുൻപന്തിയിലായിരിക്കും. എന്നാൽ പൊരുത്തക്കുറവുണ്ടെങ്കിൽ പോലും പരസ്പരവിശ്വാസവും, കൃത്യമായ സാമ്പത്തിക ആസൂത്രണവും, അച്ചടക്കവും വഴി ജീവിതം വിജയകരമാക്കാൻ ഇന്നത്തെ തലമുറയ്ക്ക് സാധിക്കും. ശാസ്ത്രീയ ചിന്തയും പ്രായോഗിക ബുദ്ധിയും ഒത്തുചേരുമ്പോഴാണ് ഉത്തമമായൊരു ദാമ്പത്യം കെട്ടിപ്പടുക്കാൻ കഴിയുന്നത്.

ആയവ്യയം എന്ന പൊരുത്തം ഇല്ലാതെ വന്നാൽ എന്ത് സംഭവിക്കും എന്ന് പ്രമാണഗ്രന്ഥങ്ങളിലില്ല. ചെലവേറിയ ജീവിതമാവും ആയുഷ്ക്കാലം മുഴുവൻ എന്നൊന്നും വിധിക്കുക വയ്യ! വിവാഹം കഴിഞ്ഞ് ജീവിക്കുന്നവർ ഈ പൊരുത്തമുണ്ടോ എന്ന് നോക്കി തലപുണ്ണാക്കേണ്ടതില്ല. വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് വേണമെങ്കിൽ പൊരുത്തചിന്തയിൽ ഇതും ഉൾപ്പെടുത്താം. അത്രമാത്രം! ആയവ്യയങ്ങളുടെ കണക്കുപുസ്തകങ്ങൾക്കും അപ്പുറമാണ് ജീവിതം. ആ നിയോഗത്തെ സ്വീകരിച്ചുകൊണ്ട് സന്തോഷപൂർവം മുന്നോട്ട് നയിക്കാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് കൂടുതൽ അഭികാമ്യം.

📤 ലേഖനം പങ്കുവെക്കുക • Share This Article

Share this Blog along with its Featured Image

Share directly to WhatsApp, Facebook, Telegram, or other apps with the article cover image and link.

WhatsApp Facebook Telegram
✨

Have questions regarding this topic?

Connect directly with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for personalized horoscope evaluation and authentic Vedic remedies.

✨
Instant Free DOB
Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

● Available for Online Consultation

Namaskaram! 🙏

Connect with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for Online Astro Counselling, Accurate Predictions, Jathakam analysis, or Marriage Match Reports.

Official WhatsApp: +91 7907052160