Vedic Philosophy 5 min read • Oct 29, 2026
WhatsApp

രാശി സ്വരൂപങ്ങളും വ്യക്തി സ്വഭാവവും (Rashi Swaroopams & Personality Traits)

Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

Ph.D. in Vedic Astrology (Online Astro Counselling) • 2026 Gold Medalist

രാശി സ്വരൂപങ്ങളും വ്യക്തി സ്വഭാവവും (Rashi Swaroopams & Personality Traits)

രാശി സ്വരൂപങ്ങളും വ്യക്തി സ്വഭാവവും

രചന: ഡോ. ഇ. കെ. രാജ വർമ്മ (വിദ്യാ വാചസ്പതി ഇൻ വേദിക് അസ്ട്രോളജി)

മേടം മുതൽ മീനം വരെയുള്ള ഓരോ രാശികൾക്കും ആ കൂറുകളിൽവരുന്ന നക്ഷത്രങ്ങൾക്കും പറയാവുന്ന ഓരോ സ്വരൂപങ്ങളുണ്ട് അല്ലെങ്കിൽ ഓരോ രൂപങ്ങളുണ്ട്. അവയെ ഓരോന്നായി പരിശോധിക്കാം. ഈ രാശിയിലോ കൂറിലോ ജനിച്ചവർക്ക് ഇതുമായി ബന്ധപ്പെടുത്താവുന്ന ശരീര പ്രകൃതിയും സ്വഭാവ വിശേഷതകളും കാണാൻ സാധ്യതയുണ്ട്.

  • മേടം രാശി / മേടക്കൂർ (സ്വരൂപം - കോലാട്): മേടം രാശിയുടെ സ്വരൂപം അല്ലെങ്കിൽ മേടക്കൂറിന് പറയുന്ന സ്വരൂപം കോലാടാണ്. അവർ ആടിനെപ്പോലെ സഞ്ചാര ശീലം, നിഷ്കളങ്ക സ്വഭാവം, ഉയർന്ന സ്ഥലങ്ങളിൽ താമസിക്കാനുള്ള ഇഷ്ടം, വളരെ വേഗത്തിൽ ഭക്ഷിക്കുന്ന ശീലം, വാചാലത എന്നിവയൊക്കെയാണ് പറയപ്പെടുന്നത്.
  • ഇടവം രാശി / ഇടവക്കൂർ (സ്വരൂപം - കാള): ഇടവം രാശിയുടെയും ഇടവക്കൂറിലുള്ളവരുടെയും സ്വരൂപം കാളയാണ്. അതനുസരിച്ചു പുഷ്ടിയുള്ള ശരീരം, അധിക വിശപ്പ്, അധ്വാന ശീലം, കർമ്മനിരതത്വം, സാഹസികത, സ്ഥൂല ശരീര പ്രകൃതി, ചെയ്യുന്ന ജോലി പെട്ടെന്ന് ചെയ്തു തീർക്കാനുള്ള താല്പര്യം എന്നിവ ഇവരിൽ പ്രകടമാണ്.
  • മിഥുനം രാശി / മിഥുനക്കൂർ (സ്വരൂപം - ദമ്പതികൾ): വീണ കയ്യിലേന്തിയ വധുവും ഗദ കയ്യിലേന്തിയ വരനും. ഇവരിൽ സുഖഭോഗം, ആഡംബരം, കലാരംഗം, ധീരത, ദയ, ആയുധ വിദ്യ, പാചക കല തുടങ്ങിയ സ്വഭാവ വിശേഷങ്ങൾ കാണാം.
  • കർക്കിടക രാശി / കർക്കിടകക്കൂർ (സ്വരൂപം - ഞണ്ട്): ഞണ്ടിന്റെ സ്വഭാവം പോലെ ഇടയ്ക്കിടയ്ക്ക് വാസസ്ഥലം മാറ്റുന്ന ശീലം, തന്ത്രപരമായ നീക്കം, മറ്റുള്ളവരിൽനിന്ന് അകന്നിരിക്കാനുള്ള താല്പര്യം, ഗൂഢസ്വഭാവം, അന്തർമുഖത്വം, ആക്രമണസ്വഭാവം മുതലായവ കാണാം. ഇവർ പൊതുവെ മുൻധാരണ കൂടിയവരാണ്.
  • ചിങ്ങം രാശി / ചിങ്ങക്കൂർ (സ്വരൂപം - സിംഹം): പേരുപോലെ തന്നെ നേതൃപാടവം, ധീരത, ഏകനായി കഴിയുക, ഹിംസാത്മക സ്വഭാവം, ആത്മീയ കാര്യങ്ങളിൽ താല്പര്യം എന്നിവ പ്രകടമാവാം.
  • കന്നി രാശി / കന്നിക്കൂർ (സ്വരൂപം - യുവതി): ഇവരിൽ ലജ്ജ, സഭാകമ്പം, മടി, യാത്ര ചെയ്യാനുള്ള താല്പര്യം, ഭക്ഷണം, പാചക കല, കൂർമ്മബുദ്ധി എന്നീ സ്വഭാവ വിശേഷങ്ങൾ പറയപ്പെടുന്നു. ഇവർ ഒറ്റക്കിരുന്നു ഒരുപാട് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവരാകാൻ ഇടയുണ്ട്.
  • തുലാം രാശി / തുലാംകൂർ (സ്വരൂപം - തുലാസ്സ്): ഈ സ്വരൂപം പോലെത്തന്നെ ഇവർക്ക് കച്ചവടമനസ്ഥിതി, വ്യാപാര മനോഭാവം, തുറന്ന സ്വഭാവം, ശരീരപുഷ്ടി. അതുകൊണ്ടുതന്നെ ഇവർ എല്ലാകാര്യങ്ങളും കണക്കുകൂട്ടി മാത്രമേ തീരുമാനമെടുക്കൂ.
  • വൃശ്ചികരാശി / വൃശ്ചികക്കൂർ (സ്വരൂപം - തേൾ): ഇവരിൽ ക്രൂര സ്വഭാവം, ദുഷ്ടത, ക്രമം തെറ്റിയ ജീവിതശൈലി, സ്വാധീനശക്തി, ഏതൊരു സാഹചര്യത്തെയും ദുരുപയോഗം ചെയ്യുന്ന ശീലം, പല കാര്യങ്ങളും മറച്ചു വെച്ച് സംസാരിക്കുക, അസ്വഭാവിക പെരുമാറ്റം. ഇത്തരക്കാർക്ക് അവരുടെത്തന്നെ ചില പ്രവൃത്തികൾ അവർക്കുതന്നെ വിനയാകാൻ ഇടയുണ്ട്.
  • ധനു രാശി / ധനുക്കൂർ (സ്വരൂപം - ധനുസ്സ് / വില്ല്): ഇവർ പൊതുവെ ധീരന്മാരായിരിക്കും, ആയുധം, വാഹനം, യന്ത്രം എന്നിവയുമായി ബന്ധപ്പെട്ട് താല്പര്യം, ജോലി, സഞ്ചാര വേഗം, കർമ്മരംഗത്തു കഴിവ് പ്രകടിപ്പിക്കും, പണം പാഴാക്കി കളയും, ആഡംബര ജീവിതത്തിൽ താല്പര്യം. ഇവർക്ക് എല്ലാ കാര്യങ്ങളിലും മുന്നോട്ടിറങ്ങാൻ താല്പര്യം പ്രകടിപ്പിക്കും.
  • മകരം രാശി / മകരക്കൂർ (സ്വരൂപം - മാൻ): ഇവരുടെ അരയ്ക്കു താഴെ മെലിഞ്ഞ ശരീരമായിരിക്കും, കുടവയർ, നിഷ്കളങ്കത, നിരുപദ്രവ സ്വഭാവം, ഏതിനെയും ഭയം, കരയിലും വെള്ളത്തിലും കൈകാര്യം ചെയ്യുന്ന ജോലി എന്നിവയാണ് പറയപ്പെടുന്നത്.
  • കുംഭം രാശി / കുംഭക്കൂർ (സ്വരൂപം - കുടം): കുടം എന്ന് പറയുമ്പോൾ അകത്തെന്ത് എന്നറിയാത്ത സ്വഭാവം, പൊങ്ങച്ചം പറയുക, ആഡംബരം, ധൂർത്ത്, ഒറ്റപ്പെട്ട ജീവിതം, തികഞ്ഞ അധ്വാനി, പൂർവ്വികസ്വത്ത് കളഞ്ഞു കുളിക്കും, വിദേശ വാസം, കൃഷി വാണിജ്യം എന്നീ മേഖലയിൽ ശോഭിക്കും.
  • മീന രാശി / മീനക്കൂർ (സ്വരൂപം - മത്സ്യം): മത്സ്യത്തെപ്പോലെ ആർക്കും പിടികൊടുക്കാത്ത സ്വഭാവം, ഉറച്ച തീരുമാനം, വാസസ്ഥലം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും / മാറാനുള്ള ചിന്താഗതി ഉണ്ടാവും, ജീവിതത്തിൽ ധാരാളം സഞ്ചാരയോഗം ഉണ്ട്, എല്ലാവരുമായി സഹകരണം പ്രകടിപ്പിക്കും. ഇവർക്ക് കാര്യ പ്രാപ്തിക്ക് കൂടുതൽ പരിശ്രമിക്കേണ്ടിവരും.
ഇതൊക്കെ പൊതുവെ പറയുന്ന സ്വഭാവവിശേഷങ്ങൾ ആണെങ്കിലും ഭാവബലങ്ങളും കാരകത്വങ്ങളും പക്ഷബലവുമൊക്കെയനുസരിച്ചു മാറ്റങ്ങൾ വന്നേക്കാം.
📤 ലേഖനം പങ്കുവെക്കുക • Share This Article

Share this Blog along with its Featured Image

Share directly to WhatsApp, Facebook, Telegram, or other apps with the article cover image and link.

WhatsApp Facebook Telegram
✨

Have questions regarding this topic?

Connect directly with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for personalized horoscope evaluation and authentic Vedic remedies.

✨
Instant Free DOB
Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

● Available for Online Consultation

Namaskaram! 🙏

Connect with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for Online Astro Counselling, Accurate Predictions, Jathakam analysis, or Marriage Match Reports.

Official WhatsApp: +91 7907052160