Medical Astrology 5 min read • Oct 29, 2026
WhatsApp

കാലപുരുഷനെന്ന മഹാപുരുഷൻ (Kalapurusha & Medical Astrology)

Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

Ph.D. in Vedic Astrology (Online Astro Counselling) • 2026 Gold Medalist

കാലപുരുഷനെന്ന മഹാപുരുഷൻ (Kalapurusha & Medical Astrology)

കാലപുരുഷനെന്ന മഹാപുരുഷൻ

രചന: ഡോ. ഇ. കെ. രാജ വർമ്മ (വിദ്യാ വാചസ്പതി ഇൻ വേദിക് അസ്ട്രോളജി)

മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി കാലപുരുഷനെ വിഭാവനം ചെയ്തിരിക്കുന്നു. 'ബൃഹജ്ജാതകം' ഒന്നാമധ്യായത്തിൽ രാശികൾ കാലപുരുഷന്റെ അവയവങ്ങളാണെന്നു പറയുന്നു. 'കാലാംഗാനി.....' എന്നാരംഭിക്കുന്ന ശ്ലോകത്തിൽ:

  • മേടം രാശി: കാലപുരുഷന്റെ വരാംഗം (ശിരസ്സ്)
  • ഇടവം: ആനനം (മുഖം)
  • മിഥുനം: കാലപുരുഷന്റെ ഉരസ്സ് (മുഖത്തിന് താഴെ കൈകളുടെയും ചുമലിന്റെയും ഇടയ്ക്കുള്ള സ്ഥലം)
  • കർക്കടകം: ഹൃദയം
  • ചിങ്ങം: ഉദരം (നാഭി വരെയുള്ള ഭാഗം)
  • കന്നി: വസ്ത്രം മുറുക്കുന്ന അരക്കെട്ട്
  • തുലാം: വസ്തി (ലിംഗനാഭിയുടെ മദ്ധ്യം മുതൽ ലിംഗമൂലം വരെ)
  • വൃശ്ചികം: രഹസ്യഭാഗങ്ങൾ (ലിംഗമൂലം തൊട്ട് ഗുദം വരെ)
  • ധനു: തുടകൾ
  • മകരം: കാൽമുട്ടുകൾ
  • കുംഭം: കണങ്കാൽ
  • മീനം: പാദങ്ങൾ

എന്നാണ് വിവരണം.

ശുഭ-പാപ ഗ്രഹയോഗങ്ങളും രോഗനിർണ്ണയവും

ജനനസമയത്ത് ഏതേതു രാശികളിലാണോ ശുഭന്മാരുടെയോ (ബുധൻ, വ്യാഴം, ശുക്രൻ, പൂർണ്ണ ചന്ദ്രൻ) അധിപന്റെയോ യോഗദൃഷ്ട്യാദികൾ ഉണ്ടാവുന്നത് അങ്ങനെയുള്ള രാശികൾക്ക് പറഞ്ഞിട്ടുള്ള അവയവങ്ങൾക്ക് പുഷ്ടിയും, പാപന്മാരുടെ (ചൊവ്വ, സൂര്യൻ, ശനി, രാഹു, കേതു) യോഗദൃഷ്ടികളുള്ള രാശ്യവയവങ്ങൾക്ക് ബലക്കുറവും രോഗം മുതലായ അനിഷ്ടങ്ങളും ഉണ്ടാവുമെന്ന് പറയണം. ഇതിനെ കൂടുതൽ സൂക്ഷ്മമായി ഗണിക്കുന്നതിനായി ആ രാശിയിലുള്ള 9 നക്ഷത്രപാദങ്ങളിൽ ആ പാപഗ്രഹം നിൽക്കുന്നതിനെ ബന്ധപ്പെടുത്തി പറയേണ്ടിവരും.

ഉദാഹരണം: പന്ത്രണ്ടാം രാശിയായ മീനത്തിൽ പാപഗ്രഹം, രാഹുവോ കേതുവോ ശനിയോ ഒക്കെ നിന്നാൽ ആ വ്യക്തിയുടെ പാദങ്ങൾക്ക് വ്രണമോ, മറ്റ് രോഗങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കാം. കാരണം കാലപുരുഷന്റെ കാലടികളാണല്ലോ മുകളിൽ വ്യക്തമാക്കിയ നിയമപ്രകാരം മീനംരാശി.

ലഗ്നാധിഷ്ഠിത അംഗവിന്യാസവും ആരോഗ്യ ജ്യോതിഷവും (Medical Astrology)

ഒരു വ്യാധിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകന്റെ ജനന ലഗ്നത്തെ ശിരസ്സായും രണ്ടാം ഭാവത്തെ മുഖമായും ക്രമത്തിൽ സങ്കല്പിച്ചുകൊണ്ടുള്ള അംഗവിന്യാസവും സംഗതമാണ്. അവിടവിടങ്ങളിലെ ശുഭപാപന്മാരുടെ യോഗവും ദൃഷ്ടിയുമനുസരിച്ച് ഫലം പറയുന്ന രീതിയും അനുവർത്തിച്ചു പോരുന്നുണ്ട്. ദൈവജ്ഞന്റെ ഗുരുത്വവും സൂക്ഷ്മഗ്രഹണപാടവവും ഉന്നതമായ വിവേകശക്തിയും എന്തിലുമെന്ന പോലെ ഇക്കാര്യത്തിലും പ്രസക്തമാണ്.

ഇപ്രകാരം ഒരു വ്യക്തിയുടെ രോഗാവസ്ഥയെയും രോഗനിർണ്ണയത്തെയും കാലപുരുഷ ചിന്തനയിൽ കൂടി കണ്ടെത്താൻ സാധിക്കും. ഇത് ഇപ്പോൾ ആരോഗ്യ ജ്യോതിഷം (Medical Astrology) എന്ന ഒരു വലിയ വിഭാഗത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കൂടുതൽ ഗവേഷണങ്ങൾ ഈ രംഗത്ത് നടത്തുന്നത് ആരോഗ്യ വിഷയങ്ങളിൽ മുതൽക്കൂട്ടാവും.

📤 ലേഖനം പങ്കുവെക്കുക • Share This Article

Share this Blog along with its Featured Image

Share directly to WhatsApp, Facebook, Telegram, or other apps with the article cover image and link.

WhatsApp Facebook Telegram
✨

Have questions regarding this topic?

Connect directly with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for personalized horoscope evaluation and authentic Vedic remedies.

✨
Instant Free DOB
Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

● Available for Online Consultation

Namaskaram! 🙏

Connect with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for Online Astro Counselling, Accurate Predictions, Jathakam analysis, or Marriage Match Reports.

Official WhatsApp: +91 7907052160