Jathakam & Yogas 7 min read • Oct 28, 2026
WhatsApp

യോഗങ്ങളുടെ യോഗം: രാജയോഗവും പഞ്ചമഹായോഗങ്ങളും (Yogangalude Yogam)

Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

Ph.D. in Vedic Astrology (Online Astro Counselling) • 2026 Gold Medalist

യോഗങ്ങളുടെ യോഗം: രാജയോഗവും പഞ്ചമഹായോഗങ്ങളും (Yogangalude Yogam)

യോഗങ്ങളുടെ യോഗം

രചന: ഡോ. ഇ. കെ. രാജ വർമ്മ (വിദ്യാ വാചസ്പതി ഇൻ വേദിക് അസ്ട്രോളജി)

ഒരാളുടെ ജാതകത്തിലെ ഭാവങ്ങളിൽ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗം എന്ന് പറയുന്നത്. യോഗഫലങ്ങൾ ഒരു ജാതകന്റെ ജീവിതത്തിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പലവിധത്തിലുള്ള യോഗങ്ങളുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ട യോഗങ്ങൾ ഇവയാണ്.

രാജയോഗം

ജാതകത്തിൽ അതിവിശേഷമായി കാണപ്പെടുന്ന യോഗമാണ് രാജയോഗം. സാധാരണക്കാരായിട്ടാണ് ജനിക്കുന്നതെങ്കിലും ജാതകത്തിൽ രാജയോഗം ഉണ്ടെങ്കിൽ അദ്ദേഹം ഉന്നതിയിൽ എത്തുന്നു. ജാതകവശാൽ നിങ്ങളുടെ ഗ്രഹങ്ങളുടെ ബലാബലമനുസരിച്ച് ഏതൊക്കെ രാശികൾക്ക് അല്ലെങ്കിൽ നക്ഷത്രക്കാർക്ക് രാജയോഗം ഉണ്ടെന്ന് മനസ്സിലാക്കാം. ഏതെങ്കിലും ഒരു ഗ്രഹം ഉച്ചത്തിൽ നിൽക്കുകയും ആ ഗ്രഹത്തിന് ബന്ധുഗ്രഹത്തിന്റെ ദൃഷ്ടി കൂടി ഉണ്ടാവുകയും ചെയ്യുമ്പോൾ അത് രാജയോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു.

ചന്ദ്ര കേന്ദ്രത്തിൽ (1, 4, 7, 10) വ്യാഴം നിന്നാൽ അത് രാജയോഗത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി സർവ്വവിധത്തിലുള്ള ഭാഗ്യം, സമ്പത്ത്, ദീർഘായുസ്സ്, ശത്രുനാശം, ഐശ്വര്യം എന്നിവയാണ് ഇതിലൂടെ പ്രകടമാവുന്നത്. ചക്രവർത്തി തുല്യനായ ജീവിതമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ജീവിതത്തിൽ ഉന്നത പദവിയിൽ എത്തുന്നതിനുള്ള യോഗം ഉണ്ട്. മറ്റേത് യോഗത്തേക്കാൾ ഫലം ലഭിക്കുന്നത് രാജയോഗത്തിന് തന്നെയാണ്.

രാജയോഗത്തെ കൂടാതെ വിവിധതരത്തിലുള്ള യോഗങ്ങൾ വേറെയും ഉണ്ട്. ഇവയെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങളും ജാതകവശാൽ ജാതകൻ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ജാതകത്തിൽ ഉണ്ടാവുന്ന പ്രധാന യോഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പഞ്ചമഹായോഗങ്ങൾ

കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ലഗ്നത്തിലോ, സ്വക്ഷേത്രത്തിലോ നിൽക്കുകയും ആ ഭാവം ലഗ്നകേന്ദ്രം (1, 4, 7, 10) ചെയ്താൽ പഞ്ചമഹായോഗങ്ങൾക്ക് യോഗമുണ്ടെന്ന് പറയാം.

  • രുചക യോഗം: കുജനാലുള്ള യോഗം (കോൺ രാശി ലഗ്നമായാൽ ഇല്ല) - രുചക യോഗം. ഈ യോഗത്തിൽ ജനിച്ചാൽ ഐശ്വര്യം, ബലമുള്ള ശരീരം, സ്വഭാവഗുണം, ദാനശീലം.
  • ഭദ്രയോഗം: ബുധനാലുള്ള യോഗം - ഭദ്രയോഗം (കോൺ രാശി ലഗ്നമായാൽ മാത്രം). യോഗപ്രകാരം ജാതകന് പ്രസംഗ ചാതുര്യം, വിദ്യ, ബുദ്ധി, യോഗശാസ്ത്ര ജ്ഞാനം, ശൗര്യമുള്ള മുഖം എന്നീ ഫലം പറയാം.
  • ഹംസയോഗം: വ്യാഴാലുള്ള യോഗം (കോൺ രാശി ലഗ്നമായാൽ മാത്രം, സ്ഥിര രാശിയിൽ ഇല്ല) - ഹംസ യോഗം. ഉയർന്ന മൂക്ക്, സുന്ദരൻ, അധ്യാപകൻ, സൽകർമ്മി, ജ്ഞാനം സംഭരിക്കാനുള്ള കഴിവ്, രജോഗുണം.
  • മാളവ്യയോഗം: ശുക്രനാലുള്ള യോഗം (എല്ലാ രാശി ലഗ്നമായാലും ഉണ്ട്) - മാളവ്യയോഗം. സമ്പത്ത്, സൽഗുണം, വാഹനയോഗം, ആകർഷണീയമായ ശരീരം, സൽകളത്രം, സൽസന്താനം.
  • ശശയോഗം: ശനിയാലുള്ള യോഗം (കോൺ രാശി ലഗ്നമായാൽ ഇല്ല) - ശശയോഗം. മാതൃ ഭക്തി, ചപല സ്വഭാവം, വിദേശ ബന്ധം, സേനാനായകത്വം.

ഇതുകൂടാതെ വേറെ പല യോഗങ്ങളും നിലവിലുണ്ടെങ്കിലും വളരെ പ്രചാരത്തിലുള്ള മറ്റു ചില പ്രധാനയോഗങ്ങൾ ഇവയാണ്:

ഗജകേസരി യോഗം

ചന്ദ്രകേന്ദ്രത്തിൽ വ്യാഴം നിന്നാൽ ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം വളരെ ഫലപ്രദമായിരിക്കും. ചന്ദ്രന്റെ ഒപ്പമോ അല്ലെങ്കിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴിലോ പത്തിലോ വ്യാഴം നിന്നാൽ കേസരി യോഗം ആ ജാതകത്തിൽ ഉണ്ടെന്നു കണക്കാക്കാം. അതുപോലെ ചന്ദ്രനെ ബുധൻ, ശുക്രൻ, വ്യാഴം (ഇവർക്ക് നീചവും മൗഢ്യവും വരരുത്) എന്നിവർ നോക്കിയാലും ഗജകേസരി യോഗമാകുന്നു. ചന്ദ്രന് നീചമോ മൗഢ്യമോ ഉണ്ടായിരിക്കരുത്.

ഉദാഹരണം: ഒരു ജാതകത്തിൽ ലഗ്നം ധനു, ചന്ദ്രൻ ഇടവത്തിൽ. അപ്പോൾ വ്യാഴം ഇടവത്തിലോ അല്ലെങ്കിൽ ചന്ദ്രന്റെ കേന്ദ്രക്ഷേത്രങ്ങളായ (4, 7, 10) രാശികളായ ചിങ്ങം, ധനു, മീനം എന്നീ രാശികളിലോ നിന്നാൽ ഗജകേസരി യോഗം അനുഭവപ്പെടാം.

കേമദ്രുമ യോഗം

ചന്ദ്രന്റെ രണ്ടിലും പന്ത്രണ്ടിലും ഗ്രഹങ്ങളില്ലെങ്കിൽ ഈ യോഗം സംഭവിക്കുന്നു. അതനുസരിച്ചു ദാരിദ്ര്യം, ദുഃഖം, കുടുംബ സുഖമില്ലായ്മ.

ഉദാഹരണം: ഒരു ജാതകത്തിൽ ലഗ്നം മിഥുനം. അപ്പോൾ കർക്കിടകത്തിലും (2) ഇടവത്തിലും (12) ഒരു ഗ്രഹങ്ങളും ഇല്ലെങ്കിൽ കേമദ്രുമ യോഗം പറയാം. ഇതോടൊപ്പം തന്നെ ചന്ദ്രന്റെ കേന്ദ്ര ക്ഷേത്രങ്ങളിൽ (1, 4, 7, 10) കുജൻ, ഗുരു, ബുധൻ, ശുക്രൻ, ശനി ഇവയിലാരെങ്കിലും നിൽക്കുകയാണെങ്കിൽ കേമദ്രുമ യോഗഭംഗം സംഭവിക്കുന്നു.

നീചഭംഗ രാജയോഗം

ഏതെങ്കിലും ഒരു ഗ്രഹം നീചത്തിൽ നിന്നാൽ:

  1. ആ നീചരാശിയുടെ അധിപനോ അല്ലെങ്കിൽ ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുള്ള ഗ്രഹമോ, ചന്ദ്രകേന്ദ്രത്തിൽ വരിക.
  2. അല്ലെങ്കിൽ ആ നീചരാശി ഉച്ചക്ഷേത്രമായുള്ള ഗ്രഹമോ നീചരാശിയുടെ അധിപനായ ഗ്രഹത്തിന്റെ ഉച്ചരാശ്യാധിപനോ ഇവരിൽ ഏതെങ്കിലും ഒരു ഗ്രഹം ലഗ്നകേന്ദ്രത്തിൽ വരിക.

ഫലം: ചക്രവർത്തി തുല്യനാകും, ഉന്നത പദവി. മറ്റെല്ലാ യോഗങ്ങളെക്കാളും ഫലം ലഭിക്കുന്നത് ഈ യോഗത്തിനാണ്.

ഉദാഹരണം 1: ഒരു ജാതകത്തിൽ വ്യാഴം നീചകേന്ദ്രമായ സ്ഥാനത്തു മകരത്തിൽ നിൽക്കുന്നു. ഈ രാശിയുടെ അധിപൻ ശനി ചന്ദ്രകേന്ദ്രത്തിൽ (1, 4, 7, 10) വന്നാൽ മതി.

ഉദാഹരണം 2: ഒരു ജാതകത്തിൽ ബുധൻ നീചകേന്ദ്രമായ മീനത്തിൽ. മീനം രാശിയുടെ അധിപൻ വ്യാഴം ചന്ദ്രന്റെ 1, 4, 7, 10 എന്നീ കേന്ദ്രത്തിൽ ഏതിലെങ്കിലും നിൽക്കുന്നുവെങ്കിൽ നീചഭംഗരാജയോഗം പറയാം.

കാളസർപ്പയോഗം

ഒരു ജാതകത്തിൽ ഗ്രഹങ്ങളെല്ലാം രാഹുവിന്റെയും കേതുവിന്റെയും ഒരു ഭാഗത്തുമാത്രം നിൽക്കുക.

ഫലം: അൽപ്പായുസ്സ്, കഷ്ടത, ദാരിദ്ര്യം, മേന്മയില്ലായ്മ.

ഉദാഹരണം: ഒരു ജാതകത്തിൽ ലഗ്നം ധനു, രാഹു മീനത്തിൽ, അപ്പോൾ കേതു കന്നിയിൽ വരും. ഇവിടെ മറ്റെല്ലാഗ്രഹങ്ങളും മേടം തൊട്ട് ചിങ്ങം വരെയുള്ള രാശികളിൽ വരികയാണെങ്കിൽ കാളസർപ്പയോഗം പറയാം. ഇതിനു പരിഹാരം കാളഹസ്തി ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തുക.

ശകടയോഗം

വ്യാഴത്തിന്റെ 6, 8 എന്നീ രാശികളിൽ ചന്ദ്രൻ വന്നാൽ ശകട യോഗം പറയാം. എന്നാൽ ലഗ്നകേന്ദ്രത്തിൽ ചന്ദ്രനോ വ്യാഴമോ നിന്നാൽ ശകടയോഗ ഭംഗമുണ്ടാകും.

ഫലം: ശകടയോഗത്തിൽ ജനിച്ചവന്റെ ഭാഗ്യം കുറേശ്ശേ കുറേശ്ശേയായി കുറഞ്ഞു വരികയും പിന്നീട് കുറേശ്ശേ കുറേശ്ശേയായി കൂടിവരികയും ചെയ്യും. അവർക്ക് ഉന്നതിയും താഴ്ചയും വന്നുപോയ്ക്കൊണ്ടിരിക്കും.

ഉദാഹരണം: ഒരു ജാതകത്തിൽ ലഗ്നം വൃശ്ചികം. വ്യാഴം കുംഭത്തിൽ. അപ്പോൾ ചന്ദ്രൻ കർക്കിടകത്തിലോ കന്നിയിലോ നിന്നാൽ ശകടയോഗം.

ഉപസംഹാരം

ജാതകത്തിലെ വിവിധ യോഗങ്ങൾ അനുസരിച്ചായിരിക്കും നമ്മുടെ ജീവിതം തീരുമാനിക്കപ്പെടുന്നത്. ഇതിലൂടെ ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം ഇല്ലാതായി ജീവിതത്തിൽ സന്തോഷവും മാനസികവും ശാരീരികവും ആയ ഒരു ജീവിതം നയിക്കുന്നതിനുള്ള ഭാഗ്യമുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി, സന്തോഷകരമായ കുടുംബ ജീവിതം, നല്ല സ്വഭാവം, ഉയർന്ന ജീവിതരീതിയും സാഹചര്യങ്ങളും എല്ലാം യോഗങ്ങളുടെ ലക്ഷണങ്ങൾ തന്നെയാണ്. പല വിധത്തിലുള്ള യോഗങ്ങൾ നമ്മുടെയെല്ലാം ജാതകത്തിൽ ഉണ്ടാവുമെങ്കിലും ഗ്രഹങ്ങളുടെ ബന്ധങ്ങളും ബലാബലവും ദൃഷ്ടികളും അനുസരിച്ചു മാത്രമേ നമുക്ക് അത് അനുഭവിക്കാനാവൂ. എന്നിരുന്നാലും ഈ യോഗങ്ങളിൽ ചിലത് നമ്മുടെ ജാതകത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാനായാൽ അത് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതിൽ ഏറെ പ്രോത്സാഹനം നൽകും.

📤 ലേഖനം പങ്കുവെക്കുക • Share This Article

Share this Blog along with its Featured Image

Share directly to WhatsApp, Facebook, Telegram, or other apps with the article cover image and link.

WhatsApp Facebook Telegram
✨

Have questions regarding this topic?

Connect directly with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for personalized horoscope evaluation and authentic Vedic remedies.

✨
Instant Free DOB
Dr. E. K. Raja Varma

Dr. E. K. Raja Varma

(Vidya Vachaspathi in Vedic Astrology)

● Available for Online Consultation

Namaskaram! 🙏

Connect with Dr. E. K. Raja Varma (Vidya Vachaspathi in Vedic Astrology) for Online Astro Counselling, Accurate Predictions, Jathakam analysis, or Marriage Match Reports.

Official WhatsApp: +91 7907052160